03:42pm 17 October 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം; 2026 ഒക്ടോബർ 18 മുതൽ 24 വരെ
17/10/2026  01:01 PM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം; 2026 ഒക്ടോബർ 18 മുതൽ 24 വരെ

അശ്വതി

ബിസിനസിൽനിന്ന് നേട്ടമുണ്ടാകുകയും മനസ്സിന് സന്തോഷം വർധിക്കുകയും ചെയ്യും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിലൂടെ ധനലാഭത്തിന് സാധ്യതയുണ്ട്. വീട് മോടിപിടിപ്പിക്കാനും ഇരുചക്രവാഹനം വാങ്ങാനും തീരുമാനിച്ചേക്കാം. ദീർഘദൂര യാത്രകൾ വേണ്ടിവരും. ഏറ്റെടുത്ത ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. സഹോദരങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും സഹായവും നേട്ടവും പ്രതീക്ഷിക്കാം.

ഭരണി

തൊഴിൽരംഗത്ത് പുരോഗതിയും ഉദ്യോഗക്കയറ്റവും ലഭിക്കാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്. സഹോദരങ്ങളുടെ ജീവിതത്തിലും ഉയർച്ചയുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പുലർത്തും. നേരത്തേ കടം നൽകിയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.

കാർത്തിക

പ്രതീക്ഷിക്കാത്ത ഭാഗ്യാനുഭവങ്ങൾ തേടിയെത്താം. ഗൃഹനിർമാണം പൂർത്തിയാക്കാൻ സാധിക്കും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാനുള്ള സാഹചര്യമുണ്ടാകും. കലാരംഗത്തുള്ളവർക്ക് പ്രശസ്തി വർധിക്കും. പ്രയാസകരമെന്ന് കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കാനാകും. അകന്നുകഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.

രോഹിണി

ശത്രുക്കളെ അതിജീവിച്ച് മുന്നേറാൻ സാധിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾക്ക് പരിഹാരമുണ്ടാകും. ഭക്ഷണസുഖവും ഗൃഹസുഖവും ലഭിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും ഭൂമി സ്വന്തമാക്കാനും അവസരമുണ്ടാകാം. തീർത്ഥയാത്രകൾക്ക് സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. താൽക്കാലിക ജോലി സ്ഥിരപ്പെടാനും വ്യാപാരത്തിൽ നേട്ടമുണ്ടാകാനും സാധ്യതയുണ്ട്.

മകയിരം

ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സ്ഥലംമാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. ശത്രുത പുലർത്തിയിരുന്നവർ സൗഹൃദത്തിലേക്ക് വരാം. ദൂരയാത്രകൾ ഗുണകരമാകും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താനും മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കാനും സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളും ആഡംബരസമ്മാനങ്ങളും ലഭിച്ചേക്കാം.

തിരുവാതിര

പ്രവർത്തനമേഖലയിൽ പുരോഗതിയുണ്ടാകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുകയും കുടുംബജീവിതത്തിൽ സന്തോഷം വർധിക്കുകയും ചെയ്യും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ വീണ്ടും ഒന്നിക്കാനിടയുണ്ട്. പഠനത്തിൽ മികവ് കൈവരിക്കും. ബിസിനസ് രംഗത്ത് നേട്ടങ്ങളും സാമ്പത്തിക ഇടപാടുകളിൽ അനുകൂല ഫലങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ക്രമേണ ആശ്വാസം ലഭിക്കും.

പുണർതം

വ്യവഹാരങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം ദീർഘയാത്രകൾ വേണ്ടിവരുന്നതിനാൽ വിശ്രമത്തിന് സമയം കുറയാം. മേലധികാരികളുമായുള്ള ബന്ധത്തിൽ ജാഗ്രത പാലിക്കണം. അഭിമാനത്തിന് ക്ഷതമേൽക്കാത്തവിധം പെരുമാറുന്നത് നല്ലതാണ്. സന്താനഭാഗ്യം അനുകൂലമായിരിക്കും. കലാരംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

പൂയം

ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും. മത്സരപ്പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവർക്ക് അനുകൂലമായ സമയമാണ്. ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടും. വിവാഹാലോചനകൾ പുരോഗമിക്കുകയും ഗൃഹനിർമാണത്തിൽ മുന്നേറ്റമുണ്ടാകുകയും ചെയ്യും.

ആയില്യം

കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകാം. സന്താനഭാഗ്യവുമായി ബന്ധപ്പെട്ട് വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകൾ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക അച്ചടക്കം പാലിക്കാൻ പ്രയാസം നേരിട്ടേക്കാം. രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയവും ബന്ധുക്കൾ വഴി നേട്ടവും പ്രതീക്ഷിക്കാം.

മകം

ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തീകരിക്കാനും ആരോഗ്യനില മെച്ചപ്പെടുത്താനും സാധിക്കും. വിവാഹാലോചനകൾ അനുകൂല തീരുമാനത്തിലെത്താം. തൊഴിൽരംഗത്ത് ഉയർച്ചയുണ്ടാകും. ആവശ്യമായ യാത്രകൾ വേണ്ടിവരും. ദാമ്പത്യബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരസ്പര ധാരണയോടെ മുന്നോട്ടുപോകണം. ജോലിസ്ഥലത്ത് മറ്റുള്ളവരുടെ ഇടപെടലുകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.

പൂരം

തൊഴിൽരംഗത്ത് അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുകയും പ്രവർത്തനങ്ങളിൽ വിജയം നേടുകയും ചെയ്യും. എന്നാൽ വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവന്നേക്കാം. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകണം. മാനസിക സമ്മർദം വർധിക്കാൻ സാധ്യതയുള്ളതിനാൽ വിശ്രമത്തിന് സമയം കണ്ടെത്തുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം.

ഉത്രം

പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെട്ടേക്കാം. പ്രധാന ജോലികളിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകാം. പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാനും ഗൃഹസുഖം കുറയാനും സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ മനഃപ്രയാസത്തിന് ഇടയാക്കും. ബന്ധുക്കൾക്കിടയിലെ തർക്കങ്ങളും ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാൻ ശ്രമിക്കണം.

അത്തം

വിദേശജോലിക്കായുള്ള ശ്രമങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതിയുണ്ടാകുമെങ്കിലും അധിക ചെലവുകൾ നേരിടേണ്ടിവന്നേക്കാം. ലഹരിവസ്തുക്കളിൽനിന്ന് മോചനം നേടാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാധിക്കും. എന്നാൽ അനാവശ്യ ചിന്തകൾ മാനസിക അസ്വസ്ഥത സൃഷ്ടിച്ചേക്കാം.

ചിത്തിര

പ്രണയബന്ധങ്ങളിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഭക്ഷണസുഖവും മനഃസന്തോഷവും വർധിക്കും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തമാക്കാൻ സാധ്യതയുണ്ട്. അലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കേണ്ടിവരും. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധ പുലർത്തണം. അടുത്ത ബന്ധുക്കളുടെ സഹായം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങൾ തുറന്നേക്കാം.

ചോതി

പരുക്കോ രോഗമോ കാരണം ജോലിയിൽനിന്ന് വിട്ടുനിന്നവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. മരുന്നുകൾ ഉപയോഗിക്കുമ്പോൾ അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ജാഗ്രത വേണം. തിരക്കുകൾ കാരണം വിശ്രമം കുറയാം. എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് കരുതിയ കാര്യങ്ങൾക്കുപോലും തടസ്സങ്ങൾ നേരിടാനിടയുണ്ട്. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരാനും സാധ്യതയുണ്ട്.

വിശാഖം

സുഹൃത്തുക്കൾ മുഖേന അപവാദങ്ങൾ കേൾക്കേണ്ടിവന്നേക്കാം. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം. ഭക്ഷണസുഖം ലഭിക്കുമെങ്കിലും കണ്ണിന്റെയും ചെവിയുടെയും ആരോഗ്യത്തിൽ ശ്രദ്ധ വേണം. വിദ്യാഭ്യാസകാര്യങ്ങളിൽ വിജയസാധ്യതയുണ്ട്. ഉന്നതതല പരീക്ഷകളിൽ നേട്ടം കൈവരിക്കാനും തൊഴിൽ ലഭിക്കാനും അനുകൂല സാഹചര്യമുണ്ടാകാം.

അനിഴം

ആരോഗ്യപ്രശ്നങ്ങൾക്ക് ശമനം ലഭിക്കും. കലാരംഗത്തുള്ളവർക്ക് നേട്ടങ്ങൾ കൈവരിക്കാനാകും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് മാനസിക വിഷമത്തിന് ഇടയാക്കാം. കുടുംബാന്തരീക്ഷത്തിൽ സമാധാനം നിലനിൽക്കും. പുതിയ സൗഹൃദബന്ധങ്ങൾ രൂപപ്പെടും. താൽപര്യമില്ലാത്ത ചില കാര്യങ്ങളിൽ ഇടപെടേണ്ടിവന്നേക്കാം. ബന്ധുക്കളിൽനിന്നുള്ള സഹായവും പിന്തുണയും വർധിക്കും.

തൃക്കേട്ട

സാമ്പത്തിക ഇടപാടുകളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കരുതൽ ആവശ്യമാണ്. അനുകൂലമായി നിന്നിരുന്ന ചിലർ എതിർപ്പുമായി വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്രകൾ ഒഴിവാക്കേണ്ടിവരും. അതേസമയം തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളിൽനിന്ന് സഹായം ലഭിക്കും. പ്രധാന ജോലിക്ക് പുറമേയുള്ള മാർഗങ്ങളിലൂടെ വരുമാനം ലഭിക്കാനും സാധ്യതയുണ്ട്.

മൂലം

അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ ജാഗ്രത വേണം. വാഹനമോ ഭൂമിയോ വാങ്ങാനുള്ള തീരുമാനം തൽക്കാലം മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും. വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുക്കളുടെ സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ നേരിടേണ്ടിവന്നേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നേട്ടമുണ്ടാകാനും വിവാഹാലോചനകളിൽ തീരുമാനമാകാനും സാധ്യതയുണ്ട്.

പൂരാടം

താൽക്കാലിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കാനും സാധ്യതയുണ്ട്. താമസസ്ഥലം മാറേണ്ട സാഹചര്യം ഉണ്ടായേക്കാം.

ഉത്രാടം

ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റത്തിനും ആഗ്രഹിച്ച സ്ഥാനലബ്ധിക്കും സാധ്യതയുണ്ട്. ചെലവേറിയ കാര്യങ്ങളിൽ പണം മുടക്കേണ്ടിവരും. പൊതുപ്രവർത്തകർക്ക് ജനപിന്തുണ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ആരോഗ്യനില മെച്ചപ്പെടും. വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവന്നേക്കാം.

തിരുവോണം

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. പുതിയ ആഭരണങ്ങൾ വാങ്ങാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജീവിതപങ്കാളിക്ക് തൊഴിൽപരമായോ വ്യക്തിപരമായോ ഉയർച്ചയുണ്ടാകാം. മാതാവിന്റെയോ മാതൃതുല്യരായ വ്യക്തികളുടെയോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.

അവിട്ടം

അപ്രതീക്ഷിത ചെലവുകൾ വർധിച്ചേക്കാം. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള രോഗദുരിതങ്ങളിൽനിന്ന് ആശ്വാസം ലഭിക്കും. വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണം. ഔദ്യോഗികരംഗത്ത് നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടിവരും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും.

ചതയം

മനസ്സിൽ ഏറെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കും. മേലധികാരികളുടെ പ്രീതി നേടാനും കഴിയും. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. വിവാദപരമായ വിഷയങ്ങളിൽനിന്ന് അകന്നുനിൽക്കുന്നത് മനഃസുഖം നിലനിർത്താൻ സഹായിക്കും.

പൂരുരുട്ടാതി

പൊതുപ്രവർത്തനരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. വാഹനം വാങ്ങുന്നതിനുള്ള തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. ദീർഘയാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. പൈതൃകസ്വത്തുമായി ബന്ധപ്പെട്ട നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി

കരുതിവെച്ച പണം മറ്റു ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരും. മാനസിക സമ്മർദം വർധിക്കാനും ദാമ്പത്യജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മുതിർന്ന ബന്ധുക്കളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതീക്ഷിച്ച വിജയം ലഭിച്ചെന്നുവരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടസാധ്യതയുള്ളതിനാൽ സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ചെടുക്കണം. ബന്ധുക്കളിൽനിന്ന് താൽക്കാലികമായി അകന്നുകഴിയേണ്ട സാഹചര്യവും ഉണ്ടായേക്കാം.

രേവതി

ബന്ധുക്കളുമായി കൂടുതൽ അടുപ്പം പുലർത്താൻ സാധിക്കും. ആത്മീയ കാര്യങ്ങളിലുള്ള താൽപര്യം വർധിക്കും. പൂർവികസ്വത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. യാത്രകളിൽ ജാഗ്രത പാലിക്കണം. സംസാരത്തിൽ നിയന്ത്രണം പുലർത്തിയില്ലെങ്കിൽ മറ്റുള്ളവരുടെ എതിർപ്പിന് കാരണമായേക്കാം. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടാൻ സാധ്യതയുള്ളതിനാൽ മാനസിക സമാധാനത്തിന് പ്രാധാന്യം നൽകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img